|    Oct 18 Thu, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലെ പാനിന്റെ അനന്തിരവള്‍ രാഷ്്ട്രീയം വിട്ടു

Published : 11th May 2017 | Posted By: fsq

 

പാരിസ്: മകള്‍ക്കായി രാഷ്്്ട്രീയം വിടുകയാണെന്ന് ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ട് (എഫ്എന്‍) എംപിയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറീന ലെ പാനിന്റെ അനന്തിരവളുമായ മാരിയണ്‍ മാറിഷല്‍ ലെ പാന്‍. വ്യക്തിപരവും രാഷ്്്ട്രീയപരവുമായ കാരണങ്ങളാലാണ് രാഷ്്ട്രീയം വിടുന്നതെന്ന് 27കാരിയായ മാരിയണ്‍ അറിയിച്ചു. നാഷനല്‍ ഫ്രണ്ടിന്റെ ഭാവി നേതാവായി വിലയിരുത്തപ്പെട്ടിരുന്ന മാരിയണിന്റെ അപ്രതീക്ഷിത രാജി ഫ്രഞ്ച് ജനതയെ ഞെട്ടിച്ചിരിക്കുകയാണ്. എംപി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി പ്രാദേശിക പത്രത്തിനയച്ച കത്തില്‍ ദേശീയ അസംബ്ലിയിലെ രണ്ട് എഫ്എന്‍ എംപിമാരില്‍ ഒരാളായ മാരിയോണ്‍ വ്യക്തമാക്കി. കൂടാതെ, ആല്‍പ്‌സ് കോത് ദെ സുര്‍ മേഖലയുടെ പാര്‍ട്ടി പ്രസിഡന്റ് പദവിയും അവര്‍ ഒഴിഞ്ഞിട്ടുണ്ട്. രണ്ടുവയസ്സുകാരിയായ തന്റെ മകളെ അകന്നുനില്‍ക്കുന്നതിനാലാണ് രാഷ്്ട്രീയം വിടുന്നതെന്ന് അവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss