|    Jun 18 Mon, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലെസ്റ്ററിന്റെ സ്വപ്നം കൈയെത്തുംദൂരത്ത്

Published : 1st May 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്ന് ഇന്നു ലണ്ടനിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്നേക്കും. ലെസ്റ്റര്‍ സിറ്റിയെന്ന കൊച്ചു ടീം പ്രീമിയ ര്‍ ലീഗില്‍ കന്നിക്കിരീടമുയര്‍ത്തുന്ന അപൂര്‍വ്വനിമിഷത്തിനാണ് ലോകം കാത്തിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നു കഷ്ടിച്ചുകരകയറിയ ലെസ്റ്റര്‍ ഈ സീസണില്‍ ചാംപ്യന്‍പട്ടമണിയുന്നത് ഫുട്‌ബോളിന്റെ അപ്രവചനീയത വിളിച്ചോതുന്നു. ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി റെക്കോഡിട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഇന്ന് ലെസ്റ്ററിനും കിരീടത്തിനും മുന്നിലുള്ളത്. ജയിച്ചാ ല്‍ രണ്ടു കളികള്‍ ബാക്കിനില്‍ക്കെ ലെസ്റ്റര്‍ ഇംഗ്ലണ്ടിലെ രാജാക്കന്‍മാരാവും.
ഇന്നു നടക്കുന്ന മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്റ്റനെയും ലിവര്‍പൂള്‍ സ്വാ ന്‍സി സിറ്റിയെയും നേരിടും.
മാഞ്ചസ്റ്ററിനെതിരായ ഇന്നത്തെ കളിയില്‍ തോറ്റാലും ലെസ്റ്ററിനു കിരീടം നഷ്ടമാവില്ല. ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ വിജയിച്ചാല്‍ ലെസ്റ്റര്‍ ജേതാക്കളാവും. എന്നാല്‍ വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്നു തന്നെ ചാംപ്യന്‍ പട്ടം തങ്ങളുടെ പേരിലാക്കാമെന്ന പ്രതീക്ഷയിലാണ് ലെസ്റ്ററിന്റെ വണ്ടര്‍ ബോയ്‌സ്.
35 മല്‍സരങ്ങളില്‍ നിന്നു 22 ജയവും 10 സമനിലയും മൂന്നു തോല്‍വിയുമടക്കം 76 പോയി ന്റുമായാണ് ലെസ്റ്റര്‍ ലീഗില്‍ തലപ്പത്തുനില്‍ക്കുന്നത്. ഏഴു പോയിന്റ് പിറകിലായി ടോട്ടനം ഹോട്‌സ്പറാണ് രണ്ടാംസ്ഥാനത്ത്.
ഇന്നു ലെസ്റ്റര്‍ ചാംപ്യന്‍മാരാവുകയാണെങ്കില്‍ പരിചയസമ്പന്നനായ കോച്ച് ക്ലോഡിയോ റെനിയേരിയുടെ കരിയറിലെ പൊന്‍തൂവലായിരിക്കും അത്. ലീഗിന്റെ തുടക്കം മുതല്‍ വമ്പന്‍ ടീമുകളെ ഞെട്ടിച്ച് മുന്നേറിയ ലെസ്റ്ററിന് പാതിവഴിയില്‍ വച്ച് കാലിടറുമെന്നാണ് പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ തുടക്കത്തിലെ അതേ ഫോം അവസാനം വരെ കാത്തുസൂക്ഷിച്ച് ലെസ്റ്റര്‍ തങ്ങളുടെ സ്വപ്‌നത്തിലേക്ക് പടിപടിയായി അടുക്കുകയായിരുന്നു.
മാഞ്ചസ്റ്ററിനെതിരായ ഇന്നത്തെ കളി ലെസ്റ്ററിന് എളുപ്പമാവാനിടയില്ല. പ്രതാപകാലത്തിന്റെ അടുത്തെങ്ങുമെത്തില്ലെങ്കി ലും മാഞ്ചസ്റ്റര്‍ ഇപ്പോഴും ഇംഗ്ലണ്ടിലെ അതികായന്‍മാരാണ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലെസ്റ്ററിനു മുന്നി ല്‍ കീഴടങ്ങാന്‍ റെഡ് ഡെവിള്‍സ് ആഗ്രഹിക്കുന്നില്ല. തോല്‍ക്കാന്‍ മനസ്സില്ലാതെ മാഞ്ചസ്റ്റ റും ജയിച്ചാല്‍ കിരീടം കൈപ്പിടിയിലൊതുങ്ങുമെന്ന ഉറപ്പുമായി ലെസ്റ്ററും മുഖാമുഖം വരുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
കഴിഞ്ഞ സീസണില്‍ ലെസ്റ്ററിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. ഒരു ഘട്ടത്തില്‍ ര ണ്ടാം ഡിവിഷനിലേക്ക് ടീം തരംതാഴ്ത്തപ്പെട്ടേക്കുമെന്നുപോ ലും ആരാധകര്‍ ഭയപ്പെട്ടു. പക്ഷെ അവസാന ഒമ്പതു മല്‍സരങ്ങളില്‍ ഏഴിലും വെന്നിക്കൊടി നാട്ടി ലെസ്റ്റര്‍ ലീഗില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
അതേസമയം, 59 പോയിന്റുമായി ലീഗില്‍ അഞ്ചാംസ്ഥാനത്തുള്ള മാഞ്ചസ്റ്ററിന് അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിനു യോഗ്യത കൈക്കലാക്കാന്‍ ശേഷിക്കുന്ന മൂന്നു കളികളിലും ജയം അനിവാര്യമാണ്. മാഞ്ചസ്റ്ററിനു തൊട്ടുമുകളിലുള്ള ആഴ്‌സനലിന് അഞ്ചു പോയിന്റിന്റെ ലീഡുണ്ട്. ലെസ്റ്ററിനെതിരേ അവസാനമായി കളിച്ച അഞ്ചു കളികളില്‍ മൂന്നിലും മാഞ്ചസ്റ്ററിനായിരുന്നു വിജയം. ഒരു കളിയി ല്‍ ലെസ്റ്റര്‍ ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയില്‍ കലാശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss