|    Jul 22 Sat, 2017 4:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലെസ്റ്റര്‍ സിറ്റി ഗോള്‍കീപ്പര്‍ ബുണ്ടസ് ലീഗയില്‍

Published : 14th July 2017 | Posted By: fsq

 

ലണ്ടന്‍: പ്രീമിയര്‍ ലീഗ് മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍കീപ്പര്‍ റോണ്‍ റോബര്‍ട്ട് സീലര്‍ ബുണ്ടസ് ലീഗയിലേക്ക്. ബുണ്ടസ് ലീഗ ക്ലബ്ബായ വിഎഫ്ബി സ്റ്റുറ്റ്ഗര്‍ട്ടിലേക്കാണ് ഇംഗ്ലീഷ് ക്ലബ്ബില്‍ നിന്ന് താരം ചേക്കേറുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് സീലര്‍ ജര്‍മനിയിലെത്തുന്നത്. ലോകകപ്പ് ജയിച്ച ജര്‍മന്‍ സ്‌ക്വാഡില്‍ അംഗമായിരുന്നു 28കാരനായ റോണ്‍ റോബര്‍ട്ട് സീലര്‍. മൂന്നര മില്യണ്‍ യൂറോയ്ക്കാണ് സിലറുടെ സ്റ്റുറ്റ്ഗര്‍ട്ട് പ്രവേശനം.  2016 ജൂണ്‍ മുതല്‍ ലെസ്റ്ററിന്റെ ഗോള്‍കീപ്പറായിരുന്നു സീലര്‍. ജര്‍മന്‍ ദേശീയ ടീമില്‍ ആറ് തവണ കളിച്ചിട്ടുള്ള സീലര്‍ പതിനാറാം വയസ്സ് മുതല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമായിരുന്നു. ലെസ്റ്ററിനു വേണ്ടി പതിമൂന്നു മല്‍സരങ്ങളാണ് സീലര്‍ കളിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക