|    Jan 23 Mon, 2017 10:03 am
FLASH NEWS

ലെസ്റ്റര്‍, യുവന്റസ്, ഡോട്മുണ്ട് മുന്നോട്ട്

Published : 4th April 2016 | Posted By: SMR

ലണ്ടന്‍/റോം/മ്യൂണിക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനും ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ടിനും വിജയം. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍-ടോട്ടനം ഹോട്‌സ്പര്‍ പോര് 1-1ന് അവസാനിച്ചപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാനെ 1-2ന് അറ്റ്‌ലാന്റ അട്ടിമറിച്ചു.
32ാം റൗണ്ടില്‍ ലെസ്റ്റര്‍ എതിരില്ലാത്ത ഒരു ഗോളിന് സതാംപ്റ്റനെയാണ് പരാജയപ്പെടുത്തിയത്. ഹോംഗ്രൗണ്ടില്‍ 38ാം മിനിറ്റില്‍ വെസ് മോര്‍ഗനാണ് ലെസ്റ്ററിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ടോട്ടനമുമായുള്ള പോയിന്റ് അകലം ഏഴാക്കി ഉയര്‍ത്താനും തലപ്പത്തുള്ള ലെസ്റ്ററിന് സാധിച്ചു.
മരിയോ മാന്‍ഡ്യുകിച്ച് നേടിയ ഗോളാണ് എംപോളിക്കെതിരേ യുവന്റസിന് 1-0ന്റെ നേരിയ ജയം നേടിക്കൊടുത്തത്. ജര്‍മന്‍ ലീഗില്‍ ഡോട്മുണ്ട് 3-2ന് വെര്‍ഡര്‍ ബ്രെമനെ മറികടക്കുകയായിരുന്നു.
അതേസമയം, കോട്ടീഞ്ഞോയിലൂടെ ലീഡ് നേടിയതിനു ശേഷമാണ് ടോട്ടനമിനെതിരേ സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ സമനില വഴങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക