|    Oct 18 Wed, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലെവന്‍ഡോവ്‌സ്‌കി ഡബിളില്‍ ബയേണിന് സെമി ടിക്കറ്റ്

Published : 12th February 2016 | Posted By: SMR

ബെര്‍ലിന്‍: പോളണ്ട് സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകളിലേറി ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ബയേ ണ്‍ ക്വാര്‍ട്ടറില്‍ ബോക്കമിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഹെയ്ഡ ന്‍ഹെയിമിനെ 3-2ന് തോല്‍പ്പിച്ച് ഹെര്‍ത്താ ബെര്‍ലിനും സെമിയില്‍ കടന്നു.
39, 90 മിനിറ്റുകളിലാണ് ബോക്കമിനെതിരേ ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യം കണ്ടത്. മറ്റൊരു ഗോ ള്‍ 61ാം മിനിറ്റില്‍ തിയാഗോ അല്‍കാന്ററയുടെ വകയായിരുന്നു. 44ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി തോമസ് മുള്ളര്‍ ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കില്‍ ബയേണിന്റെ വിജയമാര്‍ജിന്‍ 4-0 ആവുമായിരുന്നു. 43ാം മിനിറ്റില്‍ യാന്‍ സിമ്യുനെക് ചുവപ്പ് കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരെ വച്ചാണ് ബോക്കം പോരാടിയത്.
സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ അനായാസമായിരുന്നി ല്ല ബയേണിന്റെ വിജയം. ജര്‍മനിയിലെ രണ്ടാംനിര ടീമായ ബോക്കമിനെതിരേ ജയത്തിനുവേണ്ടി ബയേണിനു കഠിനാധ്വാനം ചെയ്യേണ്ടിവന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക