|    Nov 14 Wed, 2018 7:39 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലെനിന്റെ പ്രതിമ തകര്‍ത്ത ത്രിപുരയില്‍ രാജാവിന്റെ പ്രതിമ

Published : 14th March 2018 | Posted By: kasim kzm

പൂനെ: പ്രതിമ രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് ത്രിപുര ബിജെപി നേതാവ് സുനില്‍ ദിയോദര്‍. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരാല്‍ തകര്‍ക്കപ്പെട്ട ലെനിന്റെ പ്രതിമ ബിജെപി സര്‍ക്കാര്‍ പുനസ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ത്രിപുരയിലെ രാജാവായ വിക്രം കിഷോര്‍ മാണിക്യ ബഹാദൂറിന്റെ പ്രതിമ സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും ദിയോദാര്‍ പറഞ്ഞു. പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിച്ചിരിക്കുന്നവരാണ് പാര്‍ട്ടിക്കു പ്രധാനമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനാണ് പ്രഥമ പരിഗണനയെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍ തന്നെയായിരുന്നു രാജാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യവും വ്യക്തമാക്കിയത്. ത്രിപുരയിലെ അവസാന രാജാവായിരുന്നു വിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss