|    Jul 24 Mon, 2017 8:27 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ലൂസിയാനയില്‍ വെള്ളപ്പൊക്കം: മൂന്നു മരണം

Published : 15th August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ലൂസിയാനയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ മൂന്നു പേര്‍ മരിച്ചു. ആയിരത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും കാണാതായവരെ കണ്ടെത്താനുമുള്ള ദൗത്യം തുടരുകയാണ്. ശക്തമായി തുടരുന്ന മഴയാണ് വെള്ളമുയരാന്‍ കാരണം. ഒരാഴ്ചയോളം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. ലൂസിയാനയിലെയും മിസിസിപ്പിയിലെയും ഏതാനും നദികള്‍ കരകവിഞ്ഞൊഴുകിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക