|    Oct 18 Wed, 2017 9:27 am
FLASH NEWS

ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ കിരീടം മാന്നാനം സെന്റ് എഫ്രേംസിന്‌

Published : 5th August 2017 | Posted By: fsq

 

കോട്ടയം: 14ാം ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കൊരട്ടി ലിറ്റില്‍ ഫഌവറിനെ (53-32) പരാജയപ്പെടുത്തി സെന്റ് എഫ്രേംസ് മാന്നാനം ജേതാക്കളായി. സെന്റ് എഫ്രേംസിന്റെ ചാക്കോ സി സൈമണ്‍ (14 പോയിന്റ്) ലിറ്റില്‍ ഫഌവറിന്റെ ക്രിസ്‌റ്റോ സാബു (10 പോയിന്റ്) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാന്നാനം സെന്റ് എഫ്രേംസിന്റെ ചാക്കോ സി സൈമനെയും ഭാവി വാഗ്ദാനമായി ലിറ്റില്‍ ഫഌവറിന്റെ ക്രിസ്റ്റോ സാബുവിനെയും തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മലിനെ (58-44) പരാജയപ്പെടുത്തി കൊരട്ടി ലിറ്റില്‍ ഫഌവര്‍ ജേതാക്കളായി മൗണ്ട് കാര്‍മലിന്റെ ആന്‍ മേരി സക്കറിയ (14 പോയിന്റ്) ലിറ്റില്‍ ഫഌവറിന്റെ അലീന ആന്റണി (14 പോയിന്റ്) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി കൊരട്ടി ലിറ്റില്‍ ഫഌവറിന്റെ അലീന ആന്റണിയും ഭാവി വാഗ്ദാനമായി കോട്ടയം മൗണ്ട് കാര്‍മലിന്റെ ആന്‍ മേരി സക്കറിയയും തിരഞ്ഞെടുത്തു.സബ് ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിനെ (25-16) പരാജയപ്പെടുത്തി കോട്ടയം ലൂര്‍ദ് ജേതാക്കളായി. മികച്ച കളിക്കാരനായി കോട്ടയം ലൂര്‍ദിന്റെ പവന്‍ അജിത്തും ഭാവി വാഗ്ദാനമായി കോട്ടയം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ എം വിഷ്ണുവും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി.സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോസഫ് മണക്കളത്തിന്റെ  അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. മനോജ് കറുകയില്‍, ലൂര്‍ദ് പള്ളി ട്രസ്റ്റീമാരായ ഡോ. മാത്യു പാറക്കല്‍, കെ എ എബ്രഹാം കല്ലറക്കല്‍, ടൂര്‍ണമെന്റ് പബ്ലിസിറ്റി കണ്‍വീനര്‍ ചെറുകര സണ്ണി ലൂക്കോസ്, പിടിഎ പ്രസിഡന്റ്  എസ് ഗോപകുമാര്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ കുര്യന്‍ ജോസഫ്  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക