|    Mar 27 Mon, 2017 2:33 am
FLASH NEWS

ലൂയിസ് സുവാരസ് ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍: മെസ്സി

Published : 14th January 2016 | Posted By: swapna en

messi-zuvaras.

ബാഴ്‌സ: ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍ സഹതാരം ലൂയിസ് സുവാരസാണെന്ന് ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവും ബാഴ്‌സലോണ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി. ബാഴ്‌സയുടെ കഴിഞ്ഞ വര്‍ഷത്തെ ചരിത്രപരമായ എല്ലാ ലീഗ് കിരീടങ്ങള്‍ക്കും പിന്നില്‍ സുവാരാസിന്റെ പങ്ക് പ്രശംസനീയാര്‍ഹമാണ്. ഈ ഉപഭൂഖണ്ഡത്തിലെ മികച്ച സ്‌ട്രൈക്കര്‍ സുവരാസാണ്. സുവാരാസിനെ ആരുമായി താരതമ്യം ചെയ്യാനില്ല. മികച്ച പ്രകടനത്തിന് ഉടമയാണ് അദ്ദേഹം. നെയ്മര്‍,സുവരാസ് എന്നിവരുമൊത്തുള്ള ഗ്രൗണ്ടിലെ പ്രകടനം അവിസ്മരണീയമാണ്. ഇരുവരുമൊത്തുള്ള സുഹൃത്ത് ബന്ധം കരിയറില്‍ വഴിത്തിരിവായിട്ടുണ്ട്-മെസ്സി പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മെസ്സിയെ അഞ്ചാം തവണയും ലോക ഫുട്‌ബോളറായി തിരഞ്ഞെടുത്തത്. ഉറുഗെ താരമായ സുവാരസ് കഴിഞ്ഞ തവണത്തെ ലോക ഇലവനില്‍ നിന്ന് പുറത്തായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക