|    Sep 27 Wed, 2017 1:33 am
Home   >  Todays Paper  >  page 11  >  

ലൂയിസ് സുവാരസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക്

Published : 11th November 2016 | Posted By: SMR

ബാഴ്‌സലോണ: ഉറുഗ്വേയുടെ സൂപ്പര്‍ താരവും ബാഴ്‌സയുടെ മിന്നും സ്‌ട്രൈക്കറുമായ ലൂയി സുവാരസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നുവെന്ന് റിപോര്‍ട്ടുകള്‍. മുന്‍ ലിവര്‍പൂള്‍ താരം കൂടിയായ സുവാരസിനെ വന്‍തുക നല്‍കി യുണൈറ്റഡ് ടീമിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകളുള്ളത്. നിലവില്‍ ലോകകപ്പ് യോഗ്യതാ മല്‍സരം കളിക്കാന്‍ ഉറുഗ്വേക്കൊപ്പമാണ് താരമുള്ളത്. ഇക്വഡോറിനെതിരേയാണ് ഉറുഗ്വേയുടെ അടുത്ത മല്‍സരം.
29കാരനായ സുവാരസ് 2014ലാണ് ബാഴ്‌സയുമായി കരാറിലൊപ്പിട്ടത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ താരം അവസാന വര്‍ഷം 59 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക