|    Jul 23 Mon, 2018 11:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

ലൂയിസിന് സെഞ്ച്വറി നിഷേധിച്ച് പൊള്ളാര്‍ഡ് മനപ്പൂര്‍വം നോബോള്‍ ചെയ്തു: പ്രതിഷേധം ശക്തം

Published : 5th September 2017 | Posted By: ev sports

ജമൈക്ക: കാരിബീയന്‍ പ്രീമിയര്‍ ലീഗിലെ എതിര്‍ ടീം താരത്തിന്റ സെഞ്ച്വറി തടയാന്‍ മനപ്പൂര്‍വം നോബോള്‍ ചെയ്ത കീറോണ്‍ പൊള്ളാര്‍ഡിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം.സന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്‌സ് താരം എല്‍വിന്‍ ലൂയിസിന് സെഞ്ച്വറി തികയ്ക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ടിയിരുന്ന സമയത്ത്  പൊള്ളാര്‍ഡ് മനപ്പൂര്‍വം നോബോള്‍ ചെയ്യുകയായിരുന്നു.
പാട്രിയോറ്റ്‌സിന് ഒരു റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് 33 പന്തില്‍ 97 റണ്‍സുമായി ലൂയിസ് മിന്നും ഫോമിലായിരുന്നു. ട്വന്റിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയിലേക്കടുത്ത ലൂയിസിനെതിരെ പൊള്ളര്‍ഡ് നോബോള്‍ ചെയ്തതോടെ മൂന്ന് റണ്‍സകലെ ലൂയിസിന് ചരിത്ര സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. ക്രിസ് ഗെയ്‌ലിന്റെയും ലൂയിസിന്റെ മികവുറ്റ ബാറ്റിങിലൂടെ പൊള്ളാര്‍ഡിന്റെ ടീമായ ബാര്‍ബഡോസ് െ്രെടഡന്റ്‌സ് പടുത്തുയര്‍ത്തിയ 129 റണ്‍സ് വിജയ ലക്ഷ്യത്തെ പാട്രിയോറ്റ് വിക്കറ്റ് നഷ്ടമാവാതെ മറികടന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ പൊള്ളാര്‍ഡിന്റെ കളിക്കളത്തിലെ പല തമാശകളും തന്ത്രങ്ങളും ആരാധക പിന്തുണ നേടിയിരുന്നെങ്കിലും മനപ്പൂര്‍വം നോബോള്‍ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊള്ളാര്‍ഡിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss