|    Dec 11 Tue, 2018 9:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലുലു 157ാം ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published : 8th December 2018 | Posted By: ke

ഷാര്‍ജ: ലുലു ഗ്രൂപ്പിന്റെ 157ാമത് ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജ അല്‍മജാസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അഥോറിറ്റി (സീവ) ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീം ആണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
കിംഗ് ഫൈസല്‍ സ്ട്രീറ്റ് അല്‍മജാസ് ഒന്നില്‍ 115,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സുഖകരമായ ഷോപ്പിംഗ് അനുഭവത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിട്ടുള്ളത്. ഷാര്‍ജ എമിറേറ്റിലെ ഏഴാമത്തേതാണ് ഈ ഹൈപര്‍ മാര്‍ക്കറ്റ്. മുന്‍പ് പ്രഖ്യാപിച്ചതു പോലെ, യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. ഹൈപര്‍ മാര്‍ക്കറ്റുകള്‍ കൂടി ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. ഇതില്‍ രണ്ട് ഹൈപര്‍ മാര്‍ക്കറ്റുകള്‍ മൂന്ന് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ ഭരണാധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയില്‍ നന്ദിയുണ്ടെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി, ഡയറക്ടര്‍ സലീം എം.എ, ലുലു ഷാര്‍ജഡയറക്ടര്‍ നൗഷാദ് എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss