|    Aug 18 Fri, 2017 10:03 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ലുലു വാക്ക് ഫോര്‍ വെല്‍നെസ് വെള്ളിയാഴ്ച സാബീല്‍ പാര്‍ക്കില്‍

Published : 20th February 2016 | Posted By: swapna en
LULU

ലുലു വാക് ഫോര്‍ വെല്‍നസിന്റെ ജഴ്‌സി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീം, റീജണല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജനല്‍ മാനേജര്‍ കെ.പി തമ്പാന്‍ എന്നിവര്‍ പുറത്തിറക്കുന്നു.

ദുബയ്: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെ ഭാഗമായി പ്രമേഹത്തിനെതിരെ വര്‍ഷം തോറും നടത്തിവരുന്ന ലുലു വാക്ക് ഫോര്‍ വെല്‍നെസ് 2016 ഈ മാസം 26ന് സാബീല്‍ പാര്‍ക്ക് ഗേറ്റ് നമ്പര്‍ 3ല്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ എം.എ സലീം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. എട്ട് മുതല്‍ 11.30 വരെയാണ് സാബീല്‍ പാര്‍ക്കിന് ചുറ്റും വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
പ്രമേഹത്തിനെതിരായ ബോധവത്കരണത്തിന്റെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ പരിപാടി നടത്തുന്നത്. 10,000 പേര്‍ വാക്കത്തോണില്‍ അണിനിരക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 8,000ത്തിലധികം പേര്‍ ഇതിനകം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഏകദേശം അഞ്ച് കിലോമീറ്ററാണ് രണ്ടര മണിക്കൂറിനകം നടന്നു തീര്‍ക്കുക. നിരവധി കലാ, കായിക പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കും പങ്കെടുക്കാം. പങ്കാളികള്‍ക്ക് ശീതള പാനീയങ്ങളും ലഘു ഭക്ഷണ സാധനങ്ങളും മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കും. ദുബെയിലെ വിവിധ സന്നദ്ധ കൂട്ടായ്മകളുടെ സഹകരണം ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സലീം വ്യക്തമാക്കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബയ്് ആന്റ് നോര്‍തേണ്‍ എമിറേറ്റ്‌സ് റീജ്യനല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജ്യനല്‍ മാനേജര്‍ കെ.പി തമ്പാന്‍ എന്നിവരും സംബന്ധിച്ചു.

ലുലു വാക് ഫോര്‍ വെല്‍നസിന്റെ ജഴ്‌സി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീം, റീജണല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ്, റീജനല്‍ മാനേജര്‍ കെ.പി തമ്പാന്‍ എന്നിവര്‍ പുറത്തിറക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക