|    Sep 26 Tue, 2017 12:53 pm
Home   >  Todays Paper  >  page 9  >  

ലുഫ്ത്താന്‍സ 900 വിമാനങ്ങള്‍ റദ്ദാക്കി

Published : 24th November 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മനിയിലെ പ്രമുഖ വിമാന സര്‍വീസ് കമ്പനിയായ ലുഫ്ത്താന്‍സയില്‍ പൈലറ്റുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് 900ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. ശമ്പള വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ആവശ്യപ്പെട്ടാണ് സമരം.
വര്‍ഷത്തില്‍ 3.66 ശതമാനം ശമ്പള വര്‍ധനവാണ് പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പണിമുടക്ക് ആരംഭിച്ചത്. ഇതോടെ കമ്പനിയുടെ 3000ഓളം സര്‍വീസുകളില്‍ 876 എണ്ണം റദ്ദാക്കിയെന്ന് ലുഫ്ത്താന്‍സ അറിയിച്ചു. 2014 ഏപ്രില്‍ മുതല്‍ പൈലറ്റുമാരുടെ സംഘടനയായ കോക്പിറ്റ് നടത്തുന്ന 14ാമത് സമരമാണിത്. ഏകദിന സമരത്തിനാണ് ആദ്യം ആഹ്വാനം ചെയ്തതെങ്കിലും സമരം വ്യാഴാഴ്ച വരെ  നീട്ടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക