|    Dec 18 Mon, 2017 8:23 pm
Home   >  Todays Paper  >  page 7  >  

ലുങ്കി മടക്കിക്കുത്തി നടന്ന ദലിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു

Published : 29th October 2015 | Posted By: SMR

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ ലുങ്കി മടക്കിക്കുത്തി നടന്ന ദലിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു. തിരുനെല്‍വേലി ജില്ലക്കാരനായ മുനിയാണ്ടി (22) ക്കാണ് മര്‍ദ്ദനമേറ്റത്.നവരാത്രി ആഘോഷിക്കാനെത്തിയ ഇദ്ദേഹത്തെ അഞ്ചുപേര്‍ ചേര്‍ന്ന് പിവിസി പൈപ്പുകള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മുനിയാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ദലിതുകള്‍ മുണ്ട് മടക്കിക്കുത്തി നടക്കരുതെന്ന് സവര്‍ണര്‍ യുവാവിന് താക്കീത് നല്‍കിയതായി പോലിസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സവര്‍ണര്‍ക്കെതിരേ പോലിസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss