|    Aug 19 Sat, 2017 2:44 pm
FLASH NEWS

ലീസ്യയിലേയ്ക് കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിമാനത്താവളത്തില്‍ പിടികൂടി

Published : 10th August 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: മാസികയുടെ ഉള്ളില്‍ ഒളിപ്പിച്ച്് മലീസ്യയിലേയ്ക്ക്് കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ബുധനാഴ്ച എയര്‍ ഏഷ്യ വിമാനത്തില്‍ മലീസ്യയിലേയ്ക്ക്് പോവാനെത്തിയ മലപ്പുറം സ്വദേശി നൗഷാദിന്റെ പക്കല്‍ നിന്നുമാണ് വിദേശ കറന്‍സി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം വിമാനത്താവളത്തില്‍ എത്തി നൗഷാദിന്റെ ബാഗേജ് തുറന്ന്്് പരിശോധന നടത്തിയാണ് കറന്‍സി പിടികൂടിയത്.മലയാള മാസികയുടെ ഉള്‍പേജുകള്‍ പരസ്പരം ഒട്ടിച്ച് അതിനുള്ളിലാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്. നൗഷാദിനെ വിശദമായി ചോദ്യം ചെയ്തശേഷംവിട്ടയച്ചു. ഇയാള്‍ വിസിറ്റിങ് വിസയില്‍ മലീസ്യയിലേയ്ക്ക്്് പോവാനെത്തിയതാണ്. ഓഫിസര്‍മാരായ നമേലി രാജ ടോമി, ബീന വാസ്, വിജയകുമാരി, സിയാദ് ഹാസിം, രാജശേഖര്‍ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലാണ് കറന്‍സി പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക