|    Nov 16 Fri, 2018 10:17 pm
FLASH NEWS
Home   >  Kerala   >  

ലീനയുടെ അവയവങ്ങള്‍ ഇനി മൂന്ന് പേര്‍ക്ക് ജീവിതം നല്‍കും

Published : 12th August 2018 | Posted By: G.A.G

കൊല്ലം : അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ തീരുമാനമെടുത്തതോടെ മരണമടഞ്ഞ ലീനയുടെ അവയവങ്ങള്‍ ഇനി മൂന്നു പേര്‍ക്ക് ജീവിതം നല്‍കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണ സംഭവിച്ച കൊല്ലം ആശ്രമം കുളങ്ങര വീട്ടില്‍ ആശ്രാമം സജീവിന്റെ ഭാര്യ ലീന (42)യുടെ രണ്ട് വൃക്കകളും കരളുകളുമാണ് സര്‍ക്കാരിന്റെ അവയവ ദാന പദ്ധതിയായ മൃതസഞ്ചീവനിയിലൂടെ ദാനം ചെയ്തത്.

ഈ മാസം മൂന്നാം തീയതി കടുത്ത തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായരുന്നു. തുടര്‍ന്ന് അവിടെ നിന്ന് പിറ്റേ ദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തലവേദന കുറയാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ചാം തീയതി പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഓഗസ്റ്റ് 12 ന് രാവിലെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ കെഎന്‍ഒഎസിലെ ഡോക്ടര്‍മാരും, കോ ഓര്‍ഡിനേറ്റര്‍മാരും അവയവദാന പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് ലീനയുടെ സഹോദരനും ഭര്‍ത്താവും അവയവദാന സമ്മത പത്രം ഒപ്പിടുകയുമായിരുന്നു. സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റായ ലീനയുടെ സഹോദരന്‍ സതീഷ് കുമാറാണ് അവയ ദാനത്തിന്റെ പ്രാധാന്യം മനസിലാക്കി ഇതിനായി ബന്ധുക്കളുടെ അനുവാദം വാങ്ങിയത്. തുടര്‍ന്ന് കരളും, രണ്ട് വൃക്കകളും ദാനം നല്‍കിയത്. സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തേതും സര്‍ക്കാര്‍ മേഖലയില്‍ ആദ്യത്തേതുമായ അവയവദാനമാണിത്.

കെഎന്‍ഒഎസ് സംസ്ഥാന ചെയര്‍മാനും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് , അനസ്‌ത്യേഷ്യ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ. അനില്‍ സത്യദാസ്, എന്നിവരാണ് അവയവദാനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

കേരള സറ്റേറ്റ് ബിവറേജസ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് ലീനയുടെ ഭര്‍ത്താവ് ആശ്രമാം സജീവ്, പത്തനംതിട്ടയിലെ ബിവറേജസിലാണ്.
മക്കള്‍ ആദര്‍ശ് (ഡിഗ്രി സ്റ്റുഡന്റ് ), അദ്വൈത് (പ്ലസ് ടു വിദ്യാര്‍ത്ഥി)
സഹോദരങ്ങള്‍ സുരേഷ് കുമാര്‍, സതീഷ് കുമാര്‍ (ഗവ സെക്രട്ടറിയേറ്റിലെ ഹെല്‍ത്ത് ആന്റ് ഫാമിലി വകുപ്പില്‍ സീനിയര്‍ ഗ്രേഡ് അസിസ്റ്ററ്റ്)

സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss