|    Jan 19 Fri, 2018 7:18 am
FLASH NEWS

ലീഡര്‍ സ്‌ക്വയര്‍ കാടുകയറി അനാഥമായ നിലയില്‍

Published : 1st October 2017 | Posted By: fsq

 

മാള: നാല് പതിറ്റാണ്ടുകാലം മാളയുടെ ജനപ്രതിനിധിയും ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ ഓര്‍മ്മക്കായി സ്ഥാപിച്ച ലീഡര്‍ സ്‌ക്വയര്‍ കാടുകയറി അനാഥമായ നിലയില്‍. മുന്‍ എംഎല്‍എ  ടി എന്‍  പ്രതാപനാണ്    പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മാള പോലീസ് സ്‌റ്റേഷനു സമീപം ലീഡര്‍ സ്‌ക്വര്‍ നിര്‍മ്മിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്  ലീഡര്‍ സ്‌ക്വയര്‍  ഉദ്ഘാടനം ചെയ്തത് .പലവട്ടം ഇവിടത്തെ വൈദ്യുതി പണം അടയ്ക്കാത്തതിനാല്‍ അധികൃതര്‍  വിഛേദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പോ  ലീഡറിന്റെ അനുയായികളോ ലീഡര്‍ സ്‌ക്വയര്‍ സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്നില്ലെന്ന് ആരോപണമുണ്ട്. ഇവിടം ഇപ്പോള്‍  കാടുകയറിയ നിലയിലാണ്.ലീഡര്‍ സ്‌ക്വയറിനോടുള്ള അവഗണന അവസാനിപ്പിക്കണം. പൊതുമരാമത്ത് വകുപ്പിന്റെ  കൈവശമായതിനാല്‍ മാള പഞ്ചായത്തിനും ഇതിന്റെ സംരക്ഷണം ഏറ്റെടുക്കാനാവുന്നില്ല. പൊതുമരാമത്ത് വകുപ്പ്  ചുമതലപ്പെടുത്തുകയാണെങ്കില്‍ ലീഡര്‍ സ്‌ക്വയറിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍  തയ്യാറാണെന്ന് ഷാന്റി ജോസ് തട്ടകത്ത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day