|    Jul 23 Sun, 2017 4:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ലീഗ് വിമതര്‍ നാലിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published : 12th October 2015 | Posted By: swapna en

പൊന്നാനി: വെളിയങ്കോട് ലീഗ് വിമതര്‍ നാല് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വെളിയങ്കോട് പഞ്ചായത്തിലെ 14,16,17,18 വാര്‍ഡുകളിലാണ് ലീഗ് വിമതര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യൂത്ത്‌ലീഗ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ ബാദുഷ മല്‍സരിക്കുന്ന 14ാം വാര്‍ഡില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ആണ് വിമതനായി മല്‍സരിക്കുന്നത്. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റും വെളിയങ്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി ഉപാധ്യക്ഷനുമായ കെ ബീരാന്‍ കുട്ടി മല്‍സരിക്കുന്ന 18ാം വാര്‍ഡില്‍ വിമതനായി ലീഗ് നേതാവ് ഖമറുദ്ദീന്‍ സ്ഥാനാര്‍ഥിയാവും.

16, 17 വാര്‍ഡുകളില്‍ വനിതാ സ്ഥാനാര്‍ഥികളെയാണ് വിമതര്‍ നിര്‍ത്തിയിട്ടുള്ളത്. നിലവില്‍ ലീഗ് വിമതര്‍ ശിഹാബ് തങ്ങള്‍ സാംസ്‌കാരിക വേദി രൂപീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരും വിമതരോടൊപ്പമാണെന്നത് ജില്ലാ കമ്മിറ്റിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വര്‍ഷങ്ങളായി തുടരുന്ന ലീഗിലെ വിഭാഗീയത പരിഹരിക്കാതെ ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണു വിഭാഗീയത പൊട്ടിത്തെറിയിലേക്കെത്തിയത്. വിഭാഗീയത അവസാനിപ്പിക്കാന്‍ ജില്ലാ നേതൃത്വം തിരക്കിട്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിനിയും ഫലം കണ്ടിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക