|    Jun 21 Thu, 2018 11:49 pm
FLASH NEWS
Home   >  Kerala   >  

‘ലീഗ് വര്‍ഗീയപാര്‍ട്ടിയെന്ന് പറയുന്നവര്‍ക്ക് മലപ്പുറത്തേക്കുറിച്ച് അറിയില്ല’

Published : 21st April 2017 | Posted By: shins

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ച് അറിയാത്തവരാണു മുസ്‌ലിംലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്ന് വിളിക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഹിന്ദു ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നില്‍, ലീഗ് നേടിയ വോട്ടുകളാണ് ഇതിനു മറുപടിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് ജയത്തിന് ശേഷം തിരുവനന്തപുരത്ത് സിഎച്ച് ഹാളില്‍ എത്തിയതായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിന്റെ മുന്നോടിയായാണ് അദ്ദേഹമെത്തിയത്. 25ന് രാജി സമര്‍പ്പിക്കാനാണ് തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ഇന്നലെ രാജിവയ്ക്കുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍25ന് സഭയിലെത്തി എല്ലാവരോടും യാത്ര ചോദിച്ചശേഷം രാജി സമര്‍പ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗിനെതിരെ സിപിഎം നേതാക്കളുടെ ആരോപണങ്ങള്‍ക്കു മറുപടി അര്‍ഹിക്കുന്നില്ലെന്നും എല്ലാത്തിനും മറുപടി തന്റെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
25ന് എംഎല്‍എ സ്ഥാനമൊഴിയും

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss