|    Jul 21 Sat, 2018 5:45 am
FLASH NEWS

ലീഗ് മണ്ഡലം നേതൃയോഗത്തിന് ശേഷം കൈയ്യാങ്കളി; മര്‍ദനമേറ്റ എംഎസ്എഫ് നേതാവ് ആശുപത്രിയില്‍

Published : 27th September 2017 | Posted By: fsq

 

നിലമ്പൂര്‍: ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ അംഗീകാരത്തിനായി വിളിച്ചുചേര്‍ത്ത ലീഗ്, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തിന് ശേഷം കൈയ്യാങ്കളി.മുഖത്തും കഴുത്തിനും പരിക്കേറ്റ എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം കെ പി റമീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ നിലമ്പൂര്‍ ലീഗ് ഓഫിസിലാണ് സംഭവം. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി എച്ച് കരീം പ്രസംഗിക്കുപ്പോള്‍ ഓഫിസ് സെക്രട്ടറി മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഈ വിവരം റമീഷ് ഉള്‍പ്പടെയുള്ളവര്‍ യോഗത്തിലെ അധ്യക്ഷനായ ഇസ്മായില്‍ മുത്തേടത്തെ ധരിപ്പിച്ചു. ഇതോടെ ഓഫിസ് സെക്രട്ടറിയെ യോഗത്തില്‍ നിന്നും ഇറക്കിവിട്ടു. യോഗം അവസാനിപ്പിച്ച് നേതാകള്‍ പുറത്ത് വന്നതോടെ ഓഫിസ് സെക്രട്ടറിയും മറ്റു ചിലരും റമീഷുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇതോടെ ചേരി തിരിഞ്ഞ് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു.താക്കോലുക്കൊണ്ട് റമീഷിന് കഴുത്തിന് കുത്തേല്‍ക്കുകയായിരുന്നു. റമീഷിനെ   സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss