|    May 29 Mon, 2017 7:43 am
FLASH NEWS

ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

Published : 24th March 2016 | Posted By: swapna en

എടക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ പി ബി മൂസക്കുട്ടിയെ തടഞ്ഞു നിര്‍ത്തിയ സംഭവത്തിലാണ് ലീഗ് പ്രവര്‍ത്തകരായ ഹമീദ് മാസ്റ്റര്‍, മുഹമ്മദ്, ടി സി സലീം, സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്. നേരത്തെ എടക്കാട് പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day