|    Nov 24 Fri, 2017 6:33 pm
FLASH NEWS

ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചതായി പരാതി

Published : 9th August 2017 | Posted By: fsq

വടകര: കണ്ണമ്പത്തുകരയില്‍ സിപിഎം ഓഫീസ് കത്തിച്ച കേസില്‍ നിരപാരിധികളായ ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ജയിലലടച്ചതായി മുസ്‌ലിം ലീഗ് തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഇന്നലെ പുലര്‍ച്ചെ 3.15 ഓടെയാണ് കണ്ണമ്പത്ത്കര പാറക്കെട്ടിലെ സിപിഎം ഓഫീസിനു നേരെ അക്രമമുണ്ടായത്. ഓഫീസിനു നേരെ നാടന്‍ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവം നടന്ന് അധികം വൈകാതെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവരടക്കമുള്ള യൂത്ത് ലീഗുകാരെ അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. രാവിലെ പത്ത് മണിയോടെയാണ് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിപിഎമ്മുകാര്‍ പരാതി നല്‍കുന്നതിന് മുമ്പെ തന്നെ കുറ്റക്കാരെ പൊലീസ് എങ്ങനെയാണ് കണ്ടെത്തിയതെന്ന്് ലീഗ് ചോദിച്ചു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പിടികൂടിയത്. ഇതേ പൊലീസ് ഉദ്യോഗസ്ഥന്‍ നേരത്തെയും മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായ നടപടികള്‍ സ്വീകരിച്ചിരുന്നതായും കമ്മിറ്റി കുറ്റപ്പെടുത്തി. തിരുവള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിയാടി മണ്ഡലം ലീഗ് ഓഫീസ്, പഞ്ചായത്ത് മുസ്്‌ലിംലീഗ് ഓഫീസ്, ടൗണ്‍ മുസ്്‌ലിംലീഗ് ഓഫീസ് എന്നിവ തകര്‍ക്കുകയുണ്ടായി. പൊലീസ് നോക്കി നില്‍ക്കെയാണ് ഓഫീസുകള്‍ക്കു നേരെ അക്രമമുണ്ടായത്. കണ്ണമ്പത്ത്കരയിലെ സിപിഎം ഓഫീസിനു നേരെയുണ്ടായ അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട് കണ്ണോത്ത് സൂപ്പി ഹാജി, ജനറല്‍ സെക്രട്ടറി ആര്‍കെ മുഹമ്മദ്, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എഫ്എം മുനീര്‍, പഞ്ചായത്ത് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക