|    May 26 Sat, 2018 4:20 am

ലീഗ് പുനസ്സംഘടന: ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്തേക്ക്

Published : 30th November 2016 | Posted By: SMR

താമരശ്ശേരി: പഞ്ചായത്ത് ലീഗിലെ ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്തേക്ക്. കഴിഞ്ഞ ദിവസം നടന്ന പുനസ്സംഘടനയിലാണ് പ്രമുഖ പ്രവര്‍ത്തകരെ തഴഞ്ഞതായി ആരോപണം ഉയര്‍ന്നത്. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിനായി പഞ്ചായത്തിലെ ചില പ്രമുഖ പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരാക്കി മാറ്റിയതായും അണികള്‍ക്കിടയില്‍ പരാതിയുണ്ട്. സ്ഥാനം ലഭിക്കാതായതോടെ ഒരുമുന്‍ സെക്രട്ടറിയും അനുയായികളും തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ചിറങ്ങിപ്പോയി. നിലവിലെ പ്രസിഡന്റിനെ തന്നെ വീണ്ടും പ്രസിഡാന്റിക്കിയതിനെതിരെയും പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ അസ്വാരസ്യം ഉയരുന്നുണ്ട്. മുന്‍ ഖജാഞ്ചി ഒഴിഞ്ഞപ്പോള്‍ മകനെ സെക്രട്ടറിയാക്കിയതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മുന്‍ ജനറല്‍ സെക്രട്ടറിയെ മണ്ഡലത്തിലേക്കെടുക്കുമെന്ന് വാഗ്ദാനം നല്‍കി ഒഴിവാക്കി പ്രമുഖ വ്യാപാരിയെ ജനറല്‍ സെക്രട്ടറിയാക്കുകയായിരുന്നു. പാ ര്‍ട്ടിയില്‍ വലിയ പ്രവര്‍ത്തന പരിചയമില്ലാത്ത വ്യക്തികള്‍ക്ക് കുടുംബ മഹിമയുടെ പേരില്‍ സ്ഥാനങ്ങള്‍ നല്‍കിയതും മുറുമുറുപ്പിനു കാരണമാവുന്നുണ്ട്. സജീവ പ്രവര്‍ത്തകരെ തഴഞ്ഞു നേതൃത്വത്തിനു ഇഷ്ടമുള്ളവരെ കൊണ്ടുവരുന്ന പ്രവണത യൂത്ത് ലീഗ് തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.കഴിഞ്ഞ ദിവസം തച്ചംപൊയിലില്‍ നിര്‍മിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഉദ്ഘാടനവും ഏറെ വിവാദമായിരുന്നു. പാര്‍ട്ടി പത്രത്തില്‍ സെന്റര്‍ ഉദ്ഘാടന സപ്ലിമെന്റ് ഇറക്കിയപ്പോള്‍ പ്രമുഖരായ പ്രവര്‍ത്തകരെ തഴഞ്ഞത് വിവാദമായി. പ്രമുഖ ലീഗ് നേതാവിന്റെ പടം വയ്ക്കാതിരിക്കാന്‍ ഏറെ ശ്രമിച്ചതായും പിന്നീട് വിവാദമാവുമെന്നു കണ്ടു ചേര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഉദ്ഘാടന സപ്ലിമെന്റില്‍ പേരും ഫോട്ടോയും ഇല്ലാത്തത് പ്രശ്‌നമായതോടെ പിറ്റേന്നു വീണ്ടും ഇവരെ ഉള്‍പ്പെടുത്തി സപ്ലിമെന്റിറക്കി പരസ്യം നല്‍കി. ഈ പരസ്യത്തിലും പ്രമുഖ പ്രവാസി നേതാവിനെ ഉന്നത ജില്ലാ നേതാവിന്റെ താല്‍പര്യ പ്രകാരം തഴഞ്ഞതായി പരാതി ഉയരുന്നു. ഇതിനിടയില്‍ പാര്‍ട്ടി ഓഫിസിനു ബദലായി ബാഫഖി തങ്ങള്‍ സൗദവുമായി ചില പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങൡ നിന്നും പ്രവര്‍ത്തകരെ കണ്ടു ഫണ്ട് ശേഖരിച്ചിട്ടുണ്ട്. പ്രവൃത്തി ഉടന്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇക്കൂട്ടര്‍. ഇവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും വേണ്ട സഹായ വാഗ്ദാനങ്ങളുമായി പഞ്ചായത്ത് കമ്മിറ്റിയില്‍ സ്ഥാനം നഷ്ടപ്പെട്ടവരും നല്ല ഒരു വിഭാഗം പ്രവര്‍ത്തകരും രംഗത്തുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss