|    Jun 22 Fri, 2018 7:32 am
FLASH NEWS

ലീഗ് പിന്തുണ പിന്‍വലിച്ചേക്കും

Published : 28th April 2018 | Posted By: kasim kzm

ബദിയടുക്ക: യുഡിഎഫ് ഭരിക്കുന്ന ബദിയടുക്ക പഞ്ചായത്ത് ഭരണം തകര്‍ച്ചയിലേക്ക്. കോണ്‍ഗ്രസിലെ കെ എന്‍ കൃഷ്ണഭട്ട് പ്രസിഡന്റായ ഭരണസമിതിക്കെതിരേ ലീഗ് ശക്തമായി രംഗത്തിറങ്ങി. വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍ സംഘടനകളുടെ നേതൃത്വത്തില്‍ ബദിയടുക്കയില്‍ സംഘടിപ്പിച്ച ഹിന്ദുസമാജോല്‍സവ പരിപാടിയില്‍ വിലക്ക് ലംഘിച്ച് അധ്യക്ഷ സ്ഥാനം വഹിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. യുഡിഎഫില്‍ ലീഗിനും കോണ്‍ഗ്രസിനും അഞ്ച് വീതം അംഗങ്ങളാണുള്ളത്.
ആദ്യ രണ്ടരവര്‍ഷം കോ ണ്‍ഗ്രസിനും പിന്നീടുള്ള രണ്ടരവര്‍ഷം ലീഗിനും പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയുണ്ടാക്കിയിരുന്നു. നിലവിലുള്ള പ്രസിഡന്റ് കെ എന്‍ കൃഷ്ണഭട്ട് സ്ഥാനം ഒഴിയാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ വിഭാഗീയത രൂക്ഷമായത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനാല്‍ കൃഷ്ണഭട്ടിനെ പിന്തുണക്കാനാവില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss