|    Dec 17 Sun, 2017 11:52 am
FLASH NEWS

ലീഗ് നേതാവിന് വെട്ടേറ്റ സംഭവം: നന്തിയില്‍ ഹര്‍ത്താലാചരിച്ചു

Published : 13th July 2017 | Posted By: fsq

 

നന്തിബസാര്‍: മുസ്‌ലിം ലീഗ് നേതാവിന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നന്തിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചു. വൈകീട്ട് 6 മണി വരെയായിരുന്നു ഹര്‍ത്താല്‍. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി പി കരീമിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. കരീമിന്റെ ഇടതു കൈക്കും ഇടതുകാലിനുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ കരീമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. കഴിഞ്ഞ മാസം നന്തിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം നടന്നിരുന്നു. ഇതില്‍ സിപിഎം നേതാക്കള്‍ക്ക് വെട്ടേറ്റിരുന്നു. അതിനിടെ കടലൂരിലെ ഡിവൈഎഫ്‌ഐ നിയന്ത്രണത്തിലുള്ള യുവജന വായനശാലയ്ക്ക് നേരെ ആക്രമണമുണ്ടായി. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെ ജനലിനുള്ളിലൂടെ മണ്ണെണ്ണ ഒഴിച്ച് തീവെക്കുകയായിരുന്നു. വായനശാലയിലെ കസേരകളും മൈക്ക് സ്റ്റാന്റും കത്തിനശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss