|    Mar 25 Sat, 2017 10:50 pm
FLASH NEWS

ലീഗ് നേതാവിന്റെ വീട്ടില്‍ മോഷണം

Published : 19th March 2016 | Posted By: G.A.G

പെരിന്തല്‍മണ്ണ : ലീഗ്. നേതാവും., പെരിന്തല്‍ മണ്ണ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ വല്ലത്തില്‍ അലിയുടെ വീട്ടില്‍ മോഷണം. ഉറങ്ങിക്കിടന്നിരുന്ന കുട്ടി ധരിച്ചിരുന്ന പാദസരങ്ങളും വളയും നഷ്ടപെട്ടു. നഷ്ട്ടപ്പെട്ട സ്വര്‍ണം 5പവനോളം വരും. സമീപത്തെ രണ്ട് വീടുകളില്‍ മോഷണശ്രമം ഉണ്ടായി. മുച്ചിക്കല്‍ മൊയ്തീന്റെ വീട്ടിലും മോഷണശ്രമം നടന്നു. പാട്ടശ്ശേരി സൈദലവിയുടെ വീട്ടില്‍ മോഷ്ടാവ് ഓട് പൊളിച്ച് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല. ഈ വീട്ടിലെ കോണി ഉപയോഗിച്ചാണ് മോഷണം നടന്ന അലിയുടെ വീടിന് മുകളില്‍ കള്ളന്‍ കയറിയത്.പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കി.

(Visited 185 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക