|    Jul 22 Sun, 2018 10:46 am
FLASH NEWS

ലീഗ് നേതാവിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം;പോലിസ് ചോദ്യം ചെയ്ത ഭാരവാഹികള്‍ രാജിവച്ചു

Published : 1st November 2016 | Posted By: SMR

അഴിയൂര്‍: അഴിയൂരിലെ യൂത്ത് മുസ്‌ലിം ലീഗ് നേതാവ് ടി സി എച്ച് ലത്തീഫിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ചോമ്പാല പോലിസ് ചോദ്യം ചെയ്ത യൂത്ത് ലീഗ് ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുസ്‌ലിം യൂത്ത് ലീഗ് അഴിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ഷാനവാസ്, യൂത്ത് ലീഗ് ആസ്യറോഡ് ശാഖാ പ്രസിഡന്റും പഞ്ചായത്ത് പ്രവര്‍ത്തകസമിതി അംഗവുമായ എടക്കുന്നത്ത് ശാഫി എന്നിവരാണ് രാജിവച്ചത്. ഇരുവരും രാജിക്കത്ത് ഇന്നലെ നേതൃത്വത്തിന് കൈമാറി. ബോംബേറിന് പിന്നില്‍ സിപിഎം എന്നായിരുന്നു ലീഗ് ആദ്യം ആരോപിച്ചിരുന്നത്. സംഭവത്തില്‍ പ്രതികളെ പിടികൂടാത്ത പോലിസ് നടപടിക്കെതിരേ വന്‍ പ്രതിഷേധവും ലീഗ് ഉയര്‍ത്തിരുന്നു. ബോംബേറിന് ഇരയായ ലത്തീഫ് തന്നെയാണ് ലീഗ് പ്രവര്‍ത്തകരെ സംശയമുണ്ടെന്ന കാര്യം പോലിസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഭാരവാഹികളെ പോലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഭാരവാഹികള്‍ രാജിവച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss