|    May 24 Wed, 2017 5:55 am
FLASH NEWS

ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

Published : 5th October 2016 | Posted By: Abbasali tf

വടകര: മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മുസ്‌ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടിസി എച്ച് മുസ്്തഫയുടെ വീടിന് നേരെയാണ് അക്രമം നടന്നത്. ബോംബേറില്‍ വീടിന്റെ ചുമരില്‍ വിള്ളലുണ്ടായിട്ടുണ്ട്. കൂടാതെ ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെടുകയും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ ചിതറുകയും ചെയ്തു. പുകയും ഉഗ്രശബ്ദത്തോടെയുള്ള ബോംബിന്റെ അവശിഷ്ടങ്ങളില്‍ കുപ്പി ചില്ലും ആണിയുമുണ്ടായിരുന്നു. സാംബിളുകള്‍ ചോമ്പാല്‍ പോലിസ് എത്തി ശേഖരിച്ചു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് ബോംബേറ് നടത്തിയതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ അഴിയൂരില്‍ ഹാര്‍ത്താലചരിക്കുകയും പ്രതിഷേധ പ്രകടനവും നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ലീഗ് നേതാവിന്റെ വീടിന് നേരെ നടന്ന ബോംബേറും എന്നാണ് സൂചന. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് യുഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 8ന് കുഞ്ഞിപ്പള്ളി ടൗണില്‍ പ്രതിഷേധ പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കെ അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്, പുത്തൂര്‍ അസീസ്, എ ടി ശ്രീധരന്‍, പി രാഘവന്‍, പ്രദീപ് ചോമ്പാല, കാസിം നെല്ലോളി, കെ പി രവീന്ദ്രന്‍, ഇസ്മായില്‍ മാളിയേക്കല്‍, വി പി ജയന്‍, എ വി സനിജ്, ഹാരിസ് മുക്കാളി എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day