|    Feb 18 Sun, 2018 3:05 am
FLASH NEWS

ലീഗ് നിലപാട് വര്‍ഗീയതയ്ക്ക് വളംവയ്ക്കാന്‍: ഐഎന്‍എല്‍

Published : 17th January 2017 | Posted By: fsq

കണ്ണൂര്‍: രാജ്യം ഫാഷിസത്തിന്റെ നീരാളിപ്പിടിത്തത്തില്‍ അകപ്പെടുമ്പോള്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്തി മത വര്‍ഗീയത വളര്‍ത്താനുള്ള മുസ്്‌ലിം ലീഗ് നിലപാട് അപഹാസ്യമാണെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ മട്ടന്നൂരും പ്രസിഡന്റ് കളരിയില്‍ ഷുക്കൂരും പ്രസ്താവിച്ചു. കെ പി എ മജീദിന്റെ കണ്ണൂര്‍ പ്രസംഗം അപക്വവും മാന്യതക്ക് ചേരാത്തതുമാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പള്ളികളിലും പോലിസ് കയറിയിറങ്ങുകയാണെന്നു കള്ളപ്രചരണം യഥാര്‍ത്ഥത്തില്‍ മുസ്്‌ലിം ചെറുപ്പക്കാരെ തീവ്രവാദ ചിന്തയിലേക്ക് തള്ളിവിടുന്നതും വര്‍ഗീയവാദികള്‍ക്ക് സന്തോഷം പകരുന്നതുമാണ്. അധികാരം നഷ്ടപ്പെടുമ്പോള്‍ ലീഗ് ഇത്തരം നിലപാടുകളുമായി മുന്നോട്ടുവരാറുണ്ട്. യുപിഎ ഗവണ്‍മെന്റില്‍ മുസ്്‌ലിം ലീഗിന്റെ എംപിമാര്‍ കൂടി ചേര്‍ന്നാണ് യുഎപിഎ എന്ന കരിനിയമം പാസാക്കിയത്. കേരളത്തില്‍ ലീഗ് അധികാരത്തിലിരിക്കുമ്പോഴാണ് നിരപരാധികളെ യുഎപിഎ ചുമത്തി കേസെടുത്തത്. മജീദ് കാട്ടിയ വിവരക്കേടിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss