|    Oct 17 Tue, 2017 5:50 am
FLASH NEWS
Home   >  Kerala   >  

ലീഗ് നടപടി ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി;മറ്റു പാര്‍ട്ടികളില്‍ നിന്ന് ക്ഷണം വന്നിരുന്നു:ഖമറുന്നിസ അന്‍വര്‍

Published : 7th October 2017 | Posted By: mi.ptk

വേങ്ങര: ബിജെപിക്ക് ഫണ്ട് നല്‍കിയതിനെതുടര്‍ന്ന് തനിക്കെതിരെ ലീഗ് നടപടി സ്വീകരിച്ചത് ചില പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നിസ അന്‍വര്‍. തന്റെ ഭാഗം കേള്‍ക്കാതെയാണ് ലീഗ് അച്ചടക്കനടപടി സ്വീകരിച്ചത്. നടപടിക്ക് ശേഷം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് കരുതിയതാണ്. എന്നാല്‍ ചില ലീഗ് പ്രവര്‍ത്തകരും കുടുംബവും തനിക്കൊപ്പം നിന്നു. മറ്റു പാര്‍ട്ടികളില്‍ നിന്ന് ക്ഷണം വന്നിരുന്നതായും ഖമറുന്നിസ പറഞ്ഞു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനെ എതിര്‍ക്കുന്ന ചില വ്യക്തികള്‍ പാര്‍ട്ടിയിലുണ്ടെന്ന് പറഞ്ഞ ഖമറുന്നിസ വേങ്ങരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക