|    Sep 26 Tue, 2017 7:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലീഗ് ഗുണ്ടായിസം വളര്‍ത്തുന്നു: മജീദ് ഫൈസി

Published : 14th October 2016 | Posted By: SMR

കോഴിക്കോട്: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് ഫാറൂഖിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ ലീഗ് ഗുണ്ടായിസത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ശക്തമായി അപലപിച്ചു.തികച്ചും സമാധാനപരമായ അന്തരീക്ഷത്തില്‍ ലീഗിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അറുംകൊലയ്ക്കു പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. ഫാറൂഖിന്റെ കൊലയാളി മുസ്‌ലിംലീഗ് നേതാക്കളുടെ  ഒത്താശയും പറ്റി ജീവിക്കുന്ന ഗുണ്ടാ നേതാവാണ്. യുഡിഎഫ് ഭരണത്തിന്റെ തണലില്‍ അതിരുവിട്ട സംരക്ഷണമാണ് ലീഗ് ഇവര്‍ക്കു നല്‍കിയത്.
ലീഗ് നേതൃത്വം കണ്ണൂരില്‍ സമാധാനവും ഫാഷിസ്റ്റ് വിരുദ്ധ ഐക്യവും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഇ വരെ തള്ളിപ്പറയാന്‍ തയ്യാറാവണം. കൃത്യം നടത്തിയ ആള്‍ മാത്രമല്ല അതിനു ഗൂഢാലോചന നടത്തിയവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക