|    Jul 22 Sun, 2018 2:32 pm
FLASH NEWS

ലീഗ് ഓഫിസ് അടിച്ചുതകര്‍ത്തു

Published : 14th September 2017 | Posted By: fsq

 

പൊന്നാനി: പാലപ്പെട്ടിയില്‍ ലീഗ് ഓഫിസ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതായി പരാതി. ലഹരി ഉപയോഗിക്കാന്‍ ഓഫിസ് കൂട്ടുനില്‍ക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് തുടക്കം. ഇതിനെ ചോദ്യം ചെയ്തത് ഓഫിസ് തകര്‍ക്കുന്നതില്‍ കലാശിക്കുകയായിരുന്നു. പത്തും ഇരുപതും വയസ്സുള്ള കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുന്ന കേന്ദ്രമാണ് ഈ കെട്ടിടമെന്നാണ് ഡിവൈഎഫഐയുടെ ആരോപണം. അതൊരിക്കലും ലീഗ് ഓഫിസല്ലെന്നാണ് ഇവരുടെ നിലപാട്. ഓഫിസിന്  മുന്നിലൂടെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ പോവുമ്പോള്‍ ചിലര്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് കത്തിയുമായി ആക്രമിക്കാന്‍ വരുകയുമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന്റെ പേരില്‍ ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫിസ് തകര്‍ക്കുയായിരുന്നുവെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ കേസ് കൊടുക്കുന്നതിന് വേണ്ടി ലീഗ് പ്രവര്‍ത്തകര്‍ തന്നെ കെട്ടിടം അടിച്ച് പൊളിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. ഓഫിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ പാലപ്പെട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലിസ് അന്വേഷണമാരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss