|    Jul 25 Tue, 2017 12:14 pm
FLASH NEWS

ലീഗ് ഓഫിസ് അക്രമം: നാലുപേര്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

ബദിയടുക്ക: നെല്ലിക്കട്ട ലീഗ് ഓഫിസിന് നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ മുഹമ്മദ് ആസിഫ്(22), എതിര്‍ത്തോട്ടെ സഹദ്(20), നെല്ലിക്കട്ടയിലെ ഇര്‍ഷാദ്(19), ബിലാല്‍നഗറിലെ ഷംസീര്‍(19) എന്നിവരാണ് അറസ്റ്റിലായത്. ലീഗ് ഓഫിസിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് അക്രമികളെ കണ്ടെത്താന്‍ സഹായകമായത്. ഞായറാഴ്ച രാത്രിയാണ് ലീഗ് ഓഫിസിന് നേരെ അക്രമമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക