|    Dec 16 Sun, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലീഗ് ഓഫിസിലെ സ്‌ഫോടനം അന്വേഷിക്കണം: ഐഎന്‍എല്‍

Published : 30th August 2018 | Posted By: kasim kzm

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ മുസ്‌ലിംലീഗ് ഓഫിസിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെക്കുറിച്ചും ആയുധശേഖരത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തി അപരാധികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. ആരെ ലക്ഷ്യമിട്ടാണ് ബോംബും ആയുധങ്ങളും ലീഗ് ഓഫിസില്‍ സൂക്ഷിച്ചതെന്നാണ് ആദ്യം കണ്ടെത്തേണ്ടത്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുസ്‌ലിംലീഗ് സംഘപരിവാരത്തിനെ ലക്ഷ്യമിടില്ലെന്ന് ഉറപ്പാണ്. സംസ്ഥാനം മുഴുവന്‍ പ്രളയക്കെടുതിയില്‍പ്പെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ വിഭവസമാഹരണത്തിന് ഇറങ്ങിയപ്പോള്‍ മുസ്‌ലിംലീഗുകാര്‍ ആയുധ ശേഖരണത്തിലേര്‍പ്പെട്ടത് ആ പാര്‍ട്ടിയുടെ അധപ്പതനത്തെയാണ് എടുത്തുകാട്ടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss