|    Sep 26 Wed, 2018 8:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലീഗ് ഓഫിസിലെ സ്‌ഫോടനം: അന്വേഷണത്തിന് പ്രത്യേക സംഘം

Published : 30th August 2018 | Posted By: kasim kzm

ഇരിട്ടി: കഴിഞ്ഞ ദിവസം ഉഗ്രസ്‌ഫോടനം നടന്നത് ഇരിട്ടി പുതിയ ബസ്സ്റ്റാന്റിലെ മുസ്‌ലിംലീഗ് ഓഫിസ് കെട്ടിടമായ സിഎച്ച് സൗധത്തില്‍നിന്നു തന്നെയാണെന്നു സയന്റിഫിക് വിദഗ്ധ സംഘം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിനു പുറമെ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ പി സുനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
അന്വേഷണ നടപടികളുടെ ആദ്യഘട്ടമെന്നോണം ലീഗ് ഓഫിസ് ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു. എന്നാല്‍, ആരുടെയും പേരുവിവരം പോലിസ് വ്യക്തമാക്കിയില്ല.
അത്യുഗ്ര പ്രഹരശേഷിയുള്ള ഒന്നിലധികം ഐസ്‌ക്രീം ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച പരിശോധനാ റിപോര്‍ട്ട് സയന്റിഫിക് വിദഗ്ധസംഘം അടുത്ത ദിവസം അന്വേഷണ സംഘത്തിന് കൈമാറും. സ്‌ഫോടനത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലീഗ് ഓഫിസിന്റെ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തുനിന്ന് ഉഗ്രശേഷിയുള്ള മൂന്നു നാടന്‍ ബോംബുകളും മൂന്നു വടിവാളും ആറ് ഇരുമ്പുദണ്ഡുകളും രണ്ടു മരദണ്ഡുകളും പിടികൂടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss