|    Nov 24 Fri, 2017 9:38 am
FLASH NEWS

ലീഗ് ഓഫിസിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Published : 11th November 2017 | Posted By: fsq

 

മാനന്തവാടി: മുസ്ലിം ലീഗ് ഓഫിസിന് നേരെ സാമുഹ്യ വിരുദ്ധരുടെ ആക്രമണം. ചുണ്ടമുക്ക് രണ്ടേ നാലിലുള്ള എടവക പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫിസായ ബാഫഖി തങ്ങള്‍ സൗധത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം  രാത്രിയാണ് ഓഫിസിന്റ മുന്‍ഭാഗത്തും വരാന്തയിലും ചുമരിലും ജനലിലും സാമൂഹ്യ വിരുദ്ധര്‍ ചുവന്ന പെയിന്റൊഴിച്ച് വൃത്തികേടാക്കിയത്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ ഭാഗമായി എടവക മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡിലും ചുവന്ന പെയിന്റടിച്ചിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വിജയാഹഌദപ്രകടനം നടത്തുന്നതിനിടെ സിപിഎം ബ്രാഞ്ച് ഓഫിസില്‍ നിന്നും ജാഥക്ക് നേരെ കൂക്കിവിളിക്കുകയും ജാഥ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും, രണ്ടേ നാലിലെ എംഎസ്എഫ് കൊടിമരത്തിലെ പതാക നശിപ്പിക്കുകയും ചെയ്തിരുന്നതായി മാനന്തവാടി പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.  പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനും ചിലര്‍ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക