|    Jan 25 Wed, 2017 12:52 am
FLASH NEWS

ലീഗിന് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് സംരക്ഷണ വേദി

Published : 26th April 2016 | Posted By: sdq

udf kerala logo

 

മലപ്പുറം: നിയമസഭാ തെരഞ്ഞടുപ്പില്‍ മുസ്‌ലിം ലീഗിനും യുഡിഎഫ് നേതൃത്വത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് മലപ്പുറം ജില്ല കോണ്‍ഗ്രസ് സംരക്ഷണ വേദി. ലീഗിന്റെ അഹങ്കാരത്തിന് ഈ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്ന് സംരക്ഷണ വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം കുരിശിലേറ്റിയ നാളുകളാണ് കടന്നുപോയത്. മുന്നണി സംവിധാനത്തില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ എല്ലാം ജില്ലയിലെ കോണ്‍ഗ്രസ്സിന് നിഷേധിക്കപ്പെട്ടു. എന്നിട്ടും മന്ത്രി ആര്യാടന്‍ മുഹമ്മദും മകനും അവരുടെ സുരക്ഷിതത്വം മാത്രമാണ് ഉറപ്പുവരുത്തിയത്. ഇതിന് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തക്കതായ തിരിച്ചടി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംരക്ഷണ വേദി കോഡിനേറ്റര്‍ മുന്‍ ഡിസിസി അംഗം എന്‍ആര്‍ ബാബു പൊന്‍മുണ്ടം, കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെഎ മൊയ്തീന്‍ കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,173 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക