|    Sep 26 Wed, 2018 2:58 pm
FLASH NEWS

ലീഗിന്റെ കൊടി മരങ്ങള്‍ നശിപ്പിച്ചു; ബൈക്കുകള്‍ നാട്ടുകാര്‍ പിടികൂടി

Published : 24th April 2018 | Posted By: kasim kzm

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മരക്കമ്പിനിയില്‍ മുസ്‌ലിം ലീഗിന്റെ കൊടി മരങ്ങള്‍ ഒരു സംഘം നശിപ്പിച്ചു. സംഘം എത്തിയതെന്ന് കരുതുന്ന രണ്ടു ബൈക്കുകള്‍ നാട്ടുകാര്‍ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ശക്തമായ ഇടിയും മിന്നലോടു കൂടി മഴ പെയ്യുന്ന സമയത്താണ് സംഭവം. കൊടിമരങ്ങള്‍ നശിപ്പിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതോടെ സംഘം ബൈക്കുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു.
മേഖലയില്‍ ഇതിനു മുമ്പും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ അജ്ഞാതര്‍ നശിപ്പിച്ചിരുന്നു. സമാധാന അന്തീരീക്ഷത്തില്‍ കഴിയുന്ന തൊട്ടാപ്പ് മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം ലീഗിന്റെ കൊടി മരങ്ങള്‍ നശിപ്പിച്ചതു വഴി സാമൂഹ്യവിരുദ്ധര്‍ ലക്ഷ്യം വെച്ചതെന്ന് എസ്ഡിപിഐ തൊട്ടാപ്പ് ബ്രാഞ്ച് കമ്മിറ്റി യോഗം ആരോപിച്ചു.
നേരത്തെ എസ്ഡിപിഐ യുടെ കൊടികളും വ്യാപകമായി നശിപ്പിച്ചതും ഇതേ സംഘം തന്നേയാണെന്നാണ് കരുതുന്നത്. നാട്ടില്‍ സമാധാനം തകര്‍ക്കാനുള്ള ചിലരുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss