|    Jan 19 Thu, 2017 12:21 pm
FLASH NEWS

ലീഗിനെതിരേ പറഞ്ഞാല്‍ രാഷ്ട്രീയ ലാഭം കിട്ടുമെന്നത് വ്യാമോഹം: പി കെ കുഞ്ഞാലികുട്ടി

Published : 26th October 2015 | Posted By: swapna en

kunnalikutty

കാസര്‍കോഡ്:  തിരഞ്ഞെടുപ്പ് സീസണുകളില്‍ ലീഗിനെതിരേ  നാലക്ഷരം പറഞ്ഞാല്‍ രാഷ്ട്രീയ ലാഭം കിട്ടുമെന്നാണ്  ചിലര്‍ കരുതിയിരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലികൂട്ടി പറഞ്ഞു.

കാസര്‍കോഡ് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. യുഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. മതേതരത്വം ഏറ്റവും കൂടുതല്‍ ഉയര്‍ത്തി പിടിക്കേണ്ട കാലഘട്ടമാണിത്. ലീഗ് മുന്നണി വിടുമെന്നത് ജല്‍പ്പനം മാത്രമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിക്കും. മൂന്നാം മുന്നണിക്ക് പ്രസ്‌കതിയില്ല. വര്‍ഗ്ഗീയ പ്രചാരണങ്ങളെ കേരള ജനത ഒറ്റക്കെട്ടായി എതിര്‍ക്കും. മലപ്പുറത്തേത് സൗഹാര്‍ദ്ദ മല്‍സരമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

കാസര്‍കോഡ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക