|    Nov 20 Mon, 2017 2:50 am
FLASH NEWS

ലീഗല്‍ സര്‍വീസ് അതോറിറ്റി കാംപയിന്‍ ജില്ലാതല പരിപാടികള്‍ക്ക് തുടക്കം

Published : 9th November 2017 | Posted By: fsq

 

മഞ്ചേരി: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സന്ദേശവും പ്രവര്‍ത്തനരീതിയും ലഭ്യമാവുന്ന സഹായങ്ങളും സംബന്ധിച്ച് അവബോധം വളര്‍ത്താന്‍ രാജ്യ വ്യാപകമായി നടക്കുന്ന കാംപയിന്റെ ജില്ലാതല പരിപടികള്‍ക്ക് തുടക്കം. മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുമായ എ ബദറുദ്ദീന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജഡ്ജി രാജന്‍ തട്ടില്‍ അധ്യക്ഷനായിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരി ആര്‍ ചന്ദ്രന്‍, അഡീഷനല്‍ ജില്ലാ ജഡ്ജി കെ പി സുധീര്‍, എസ്‌സി എസ്ടി പ്രത്യേക കോടതി ജില്ലാ ജഡ്ജി സുരേഷ് പോള്‍, ഗവ. പ്ലീഡര്‍ പി സുരേഷ്, ബാര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ എം കൃഷ്ണന്‍ നമ്പൂതിരി, കെ സി മുഹമ്മദ് അഷ്‌റഫ്, കെ പി ശിവകുമാര്‍, വിന്‍സന്റ് ജോസ് സംബന്ധിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഏകദിന ബോധവല്‍കരണ പരിപാടിയാണ് ആദ്യ ദിവസം നടന്നത്. ദേശീയ നിയമ സേവന അതോറിട്ടി നിയമം, ദേശീയ നിയമ സേവന അതോറിട്ടി നിയമവും വിവിധ സ്ഥാപനങ്ങളും എന്നീ വിഷയങ്ങളില്‍ ജില്ലാ ജീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജി രാജന്‍ തട്ടില്‍ ക്ലാസെടുത്തു. ഉച്ചയ്ക്കുശേഷം ചര്‍ച്ചയും വൈകീട്ട് മൂന്നിന് നിയമ രംഗത്തെയും ജനസേവന രംഗത്തേയും പൊതുരംഗത്തേയും പ്രമുഖര്‍ പങ്കെടുത്ത ബൈക്ക് റാലിയും നടന്നു. കണക്ടിങ് ടു സെര്‍വ് എന്ന സന്ദേശവുമായി ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ലഘുലേഖകള്‍ എല്ലാ വീടുകളിലും വോളന്റിയര്‍മാര്‍ എത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക