|    Apr 24 Mon, 2017 8:47 pm
FLASH NEWS

ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതിക്ക് തുടക്കമായി

Published : 25th October 2016 | Posted By: SMR

കാസര്‍കോട്്: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എല്ലാവര്‍ക്കും നിയമസേവനം ലഭ്യമാക്കുക എന്ന തീരുമാനപ്രകാരം ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ക്യാംപയിന്‍ തുടങ്ങി. പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ഡിഎല്‍എസ്എ പാരാലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ഫിലിപ്പ് തോമസ് അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ഡിഎല്‍എസ്എ സെക്ഷന്‍ ഓഫിസര്‍ ദിനേഷ് കൊടങ്കെ, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, അഡ്വ. കെ എം ബീന സംസാരിച്ചു.  നവംബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നിയമസേവന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളേയും സേവനങ്ങളെയുംകുറിച്ച് വീടുകളിലെത്തി അവബോധം നല്‍കും. കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, എഡിഎസ് അംഗങ്ങള്‍ക്കും എഡിഎസ് പിന്നീട് വീടുകളിലേക്കും നിയമസഹായ അതോറിറ്റി സേവനങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കും. എന്‍എസ്എസ് അംഗങ്ങള്‍ കോളജ് തലത്തിലും ഡിഎല്‍എസ്എ പാരലീഗല്‍ വളണ്ടിയര്‍മാര്‍ വീടുകളിലും എത്തി നിയമസേവനം ഉറപ്പാക്കും. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ 984670 0100 എന്ന നമ്പറില്‍ 24 മണിക്കൂറും നിയമസേവനം ലഭ്യമാകും. എല്ലാവരെയും നിയമസാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോടതികളില്‍ നിലവിലുള്ള കേസുകള്‍ മീഡിയേഷന്‍ സെന്ററുകളില്‍ എത്തിച്ച് മീഡിയേറ്റര്‍മാരുടെ സഹായത്തോടെ ഒത്തുതീര്‍പ്പാക്കുന്നതടക്കമുള്ള നിയമസേവനങ്ങള്‍ ഡിഎല്‍എസ്എ വഴി ലഭിക്കും. നിയമസേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ 04994 256189 എന്ന നമ്പറില്‍ ബന്ധപ്പെടാം

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day