|    Mar 28 Tue, 2017 6:04 am
FLASH NEWS

ലീഗല്‍ മെട്രോളജി വകുപ്പ്; ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: ഓണം-ബക്രീദ് വിപണികളില്‍ നിന്ന് ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ അളവിലെയും തൂക്കത്തിലെയും കൃത്യതയില്‍ സംശയമുള്ളവര്‍ക്ക് അവ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള കൗണ്ടറുകള്‍ സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചു.
അളവുതൂക്ക സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പരാതിപ്പെട്ടിയും പരാതി രജിസ്റ്ററും  ലഭ്യമാണ്. വിപണികളില്‍ ഉപഭോക്തൃചൂഷണം തടയുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇന്നുമുതല്‍ 12 വരെ കണ്‍ട്രോള്‍ റുമുകളും സൗജന്യ പരിശോധനാ സൗകര്യമുള്ള ഹെല്‍പ് ഡെസ്‌ക്കുകളും പ്രവര്‍ത്തനസജ്ജമായിരിക്കും. ഇവിടെ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും 24 മണിക്കൂറിനകം നടപടികള്‍ സ്വീകരിക്കാനുമുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം പുത്തരിക്കണ്ടം മെട്രോഫെയറിന് സമീപം ആരംഭിക്കുന്ന ഹെല്‍പ് ഡെസ്‌ക് കൗണ്ടറിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ രാവിലെ 9.30 ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.
കണ്‍ട്രോള്‍ റൂമുകളുടെ ടെലിഫോണ്‍ നമ്പര്‍; തിരുവനന്തപുരം – 0471 2496227, 8281698020, കൊല്ലം -0474 2745631, 8281698028, പത്തനംതിട്ട – 0468 2322853, 8281698035, ആലപ്പുഴ – 0477 2230647, 8281698043, കോട്ടയം – 0481 2582998, 8281698051,  ഇടുക്കി – 0486 2222638, 8281698057, എറണാകുളം- 0484 2423180, 8281698058, തൃശ്ശൂര്‍ – 0487 2363612, 8281698084, പാലക്കാട് – 0491 2505268, 8281698092, മലപ്പുറം 0483 2766157, 8281698103, കോഴിക്കോട് – 0495 2374203, 8281698115, വയനാട് 0493 6203370, 8281698120, കണ്ണൂര്‍ 0497 2706503, 8281698127, കാസര്‍ഗോഡ് 04994 256228, 8281698132

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day