|    May 28 Mon, 2018 7:11 am
FLASH NEWS

ലിവര്‍പൂള്‍ ഇതിഹാസം ജെറാഡിനെ ഇന്റര്‍വ്യൂ ചെയ്ത് നിലമ്പൂരിലെ ആറുവയസ്സുകാരന്‍

Published : 16th May 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: മുന്‍ ഇംഗ്ലണ്ട്് നായകനും ലിവര്‍പൂള്‍ ഇതിഹാസവുമായ സ്റ്റീവന്‍ ജെറാഡുമായി അഭിമുഖം നടത്തി നിലമ്പൂരിലെ ആറുവയസ്സുകാരന്‍ മലയാളികളുടെ അഭിമാനമായി. ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിനുവേണ്ടിയായിരുന്നു ആറു വയസ്സുകാരന്‍ ഐസിന്‍ ഹാഷ് ദുബയില്‍വച്ച് ഇംഗ്ലീഷ് താരത്തെ ഇന്റര്‍വ്യൂ ചെയ്തത്.
ലിവര്‍പൂള്‍ ടീമിന്റെ അംബാസഡറുമായ ഗാരി മക്‌ലിസ്‌റ്റെറിനൊപ്പമായിരുന്നു അഭിമുഖം. രസകരമായ ചോദ്യങ്ങള്‍ നിറഞ്ഞ പത്തു മിനിറ്റ് അഭിമുഖത്തിന്റെ വിഡിയോ ഉടന്‍ പുറത്തിറങ്ങും. ഇതിന്റെ ടീസര്‍ ഇപ്പോര്‍ പുറത്തുവന്നിട്ടുണ്ട്. ഫാന്‍സ് ക്ലബായ എല്‍എഫ്‌സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബയില്‍ എത്തിയതായിരുന്നു ലിവര്‍പൂളിന്റെ ഇതിഹാസ താരങ്ങള്‍. ജെറാഡുമായി അഭിമുഖത്തിനുള്ള അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് മലയാളിയായ ഐസിനെ തിരഞ്ഞെടുത്തത്.
ദുബയില്‍ റേഡിയോ ജോക്കിയായ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് കെ ജി വിദ്യാര്‍ഥിയായ ഐസിന്‍. വര്‍ഷങ്ങളായി കുടുംബമൊന്നിച്ച് ഇവര്‍ ദുബയിലാണ് താമസം. യുഎഇയിലെ പ്രമുഖ കിഡ് മോഡല്‍ കൂടിയാണ് ഐസിന്‍. അഭിമുഖത്തിന്റെ ടീസര്‍ വിഡിയോ ലിവര്‍പൂളിന്റെ ഔദ്യോഗിക ട്വിറ്ററിലും ബാങ്കിന്റെ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐകിയ, ഡു മൊബൈല്‍, പീഡിയഷുവര്‍, ബേബി ഷോപ്, കാപ്രിസണ്‍ ജൂസ് തുടങ്ങിയ ഒരു ഡസനിലേറെ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. പ്രമുഖ ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഷട്ടര്‍ സ്‌റ്റോക്കിനുവേണ്ടി ഇറ്റാലിയന്‍ ഫൊട്ടോഗ്രാഫര്‍മാരായ ഫാബിയോ, ക്രിസ്റ്റിയാനോ എന്നിവര്‍ 2018ലെ മിഡില്‍ ഈസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുത്തതും ഐസിനെയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss