|    Jun 23 Sat, 2018 7:46 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലിവര്‍പൂളിന് സ്വാന്‍സിയ ഷോക്ക്‌

Published : 22nd January 2017 | Posted By: fsq

 

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ സ്വാന്‍സിയക്ക് അട്ടിമറി ജയം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയ പ്രതീക്ഷകളുമായി ബൂട്ട് കെട്ടിയ ജര്‍ഗന്‍ ക്ലോപിന്റെ ചെമ്പടയെ 3-2 നാണ് സ്വാന്‍സിയ മുട്ടുകുത്തിച്ചത്. ആദ്യ പകുതിയിലെ ശൂന്യതയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകള്‍ പിറന്നത്.കരുതി തന്നെയാണ് സ്വാന്‍സി ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങളുമായി ഫെര്‍ണാണ്ടോ ലോറന്റോ സ്വാന്‍സിയ്ക്ക് വേണ്ടി മിന്നിത്തിളങ്ങിയപ്പോള്‍ തടുത്തിടാന്‍ ലിവര്‍പൂള്‍ താരങ്ങള്‍ക്കായില്ല. രണ്ടാം പകുതിയുടെ 48ാം മിനിറ്റില്‍ ലോറന്റോയിലൂടെ സ്വാന്‍സിയയാണ് ആദ്യം അക്കൗണ്ട് തുറന്നത്. ആദ്യ ഗോള്‍ വഴക്കത്തിന്റെ ഷോക്ക് തീരുംമുമ്പേ ലോറന്റോ വീണ്ടും ലിവര്‍പൂളിനെ ഞെട്ടിച്ചു. സ്വന്തം തട്ടകത്തില്‍ രണ്ട് ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച് ലിവര്‍പൂളിന് വേണ്ടി 55ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ ആദ്യം ലക്ഷ്യം കണ്ടു. സമനിലയ്ക്കായി കിണഞ്ഞ് പരിശ്രമിച്ച ലിവര്‍പൂളിനുവേണ്ടി 69ാം മിനിറ്റില്‍ ഫിര്‍മിനോ വീണ്ടും രക്ഷകനായി. 2-2 സമനിലയിലേക്കെത്തിയതോടെ മല്‍സരത്തിന്റെ ആവേശവും ഇരട്ടിച്ചു. 74ാം മിനിറ്റില്‍ ജില്‍ഫി സിഗൂര്‍ഡ്‌സന്‍ സ്വാന്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. ലീഡ് നേടിയതോടെ മികച്ച പ്രതിരോധം തീര്‍ത്ത സ്വാന്‍സിയ കോട്ട തകര്‍ക്കാന്‍ ലിവര്‍പൂള്‍ നിരയ്ക്കായില്ല. ഇടവേളയ്ക്ക് ശേഷം ഫിലിപ്പ് കോട്ടീഞ്ഞോ പ്രീമിയര്‍ ലിഗില്‍ ലിവര്‍പൂള്‍ നിരയിലിറങ്ങിയെങ്കിലും ടീമിനെ വിജയ തീരത്തെത്തിക്കാനായില്ല. തോല്‍വിയോടെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്ത് നിന്നും ലിവര്‍പൂള്‍ പിന്തള്ളപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss