|    Oct 21 Sun, 2018 12:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലിവര്‍പൂളിന് കഷ്ടകാലം

Published : 15th September 2017 | Posted By: fsq

 

ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ കഷ്ടകാലം ചാംപ്യന്‍സ് ലീഗിലും വിട്ടുമാറിയില്ല. സിറ്റിയോട് 5-0ന് ഏറ്റുവാങ്ങിയ തോല്‍വിയുടെ ക്ഷീണത്തില്‍ ചാംപ്യന്‍സ് ലീഗ് കളിക്കാനെത്തിയ ലിവര്‍പൂളിന് സെവിയ്യയോട് 2-2 സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.      സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോ ടീമില്‍ തിരിച്ചെത്തിയിട്ടും ലിവര്‍പൂളിന് വിജയം കാണാനായില്ല.  സാദിയോ മേയ്‌നും ഫിര്‍മിനോയും സാലഹും പടനയിച്ച ലിവര്‍പൂള്‍ നിരയ്‌ക്കെതിരെ 4-3-3 ശൈലി പുറത്തെടുത്ത സെവിയ്യയുടെ തന്ത്രം കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. ഇടത് വിങില്‍ നിന്ന് എസ്‌ക്യൂര്‍ഡോ നല്‍കിയ പാസിനെ മാര്‍ക്ക് ചെയ്യപ്പെടാതെ പോസ്റ്റിനരികില്‍ നിന്ന ബെന്‍യേഡര്‍ അനായാസം വലയിലാക്കുകയായിരുന്നു. തുടക്കത്തിലേ തിരിച്ചടി ലഭിച്ചതോടെ ഉണര്‍ന്ന് കളിച്ച  ലിവര്‍പൂളിന് വേണ്ടി 21ാം മിനിറ്റില്‍ ഫിര്‍മിനോ ഗോള്‍മടക്കി.  മൊറീനോയുടെ മികച്ച പാസിനെ ഫിര്‍മിനോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 37ാം മിനിറ്റില്‍ സാലഹും വലകുലുക്കിയതോടെ ചെമ്പട 2-1ന്റെ ലീഡ് നേടി. പെനല്‍റ്റി ബോക്‌സിന് തൊട്ട്പുറത്തുവച്ച് സാലഹ് തൊടുത്ത ഷോട്ട് സെവിയ്യയുടെ വലതുളയ്ക്കുകയായിരുന്നു. ലീഡ് നേടിയതോടെ ആക്രമിച്ച് മുന്നേറിയ ലിവര്‍പൂളിന് 42ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി അവസരം പാഴാക്കിയത് തിരിച്ചടിയായി. അനുവദിച്ച് കിട്ടിയ പെനല്‍റ്റിയില്‍ ഫിര്‍മിനോ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ലിവര്‍പൂളിനുള്ള മറുപടി 72ാം മിനിറ്റില്‍ കോറിയയിലൂടെ സെവിയ്യ നല്‍കി. മ്യൂറിയലിന്റെ അസിസ്റ്റില്‍ കോറിയ ഗോള്‍ നേടിയതോടെ മല്‍സരം 2-2 സമനിലയിലേക്കുമെത്തി. അവസാന മിനിറ്റുകളിലെ ഗോള്‍മടക്കാനുള്ള ശ്രമത്തിനിടെ ലിവര്‍പൂളിന്റ ജോയ് ഗോമസ് ചുവപ്പുകണ്ട് മടങ്ങിയതും ടീമിന് തിരിച്ചടിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss