|    Mar 30 Thu, 2017 12:21 pm
FLASH NEWS

ലിവര്‍പൂളിനു സമനില; ടോട്ടനത്തിന് തോല്‍വി

Published : 24th October 2015 | Posted By: SMR

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇംഗ്ലീഷ് ടീമുകള്‍ക്കു തിരിച്ചടി. കരുത്തരായ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ടോട്ടനം ഹോട്‌സ്പറിനു പരാജയം നേരിട്ടു.
ഗ്രൂപ്പ് ബിയില്‍ ലിവര്‍പൂളിനെ റുബിന്‍ കസാന്‍ 1-1നു പിടിച്ചുകെട്ടുകയായിരുന്നു. ഗ്രൂപ്പ് ജെയില്‍ ആന്‍ഡര്‍ലെക്ടാണ് 1-2ന് ടോട്ടനത്തെ ഞെട്ടിച്ചത്.
മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഫെനര്‍ബാച്ചെ 1-0ന് അയാക്‌സിനെയും മോള്‍ഡെ 3-1ന് കെല്‍റ്റിക്കിനെയും ഗ്രൂപ്പ് ബിയില്‍ സിയോണ്‍ 1-0ന് ബോര്‍ഡോയെയും ഗ്രൂപ്പ് സിയില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-1ന് ക്വബാലയെയും ഗ്രൂപ്പ് ഡിയില്‍ നാപ്പോളി 4-1ന് മിഡിലാന്‍ഡിനെയും ഗ്രൂപ്പ് ഇയില്‍ വിയ്യാറയല്‍ 4-0ന് ഡയനാമോ മിന്‍സ്‌കിനെയും തോല്‍പ്പിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day