|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ലിയോണടിച്ചു, പിഎസ്ജി ജയിച്ചു

Published : 19th September 2017 | Posted By: fsq

 

പാരിസ്: ഫ്രഞ്ച് ലീഗിലെ പിഎസ്ജിയുടെ വിജയക്കുതിപ്പ് തുടരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിയോണിനെ പിഎസ്ജി തകര്‍ത്തു. മൈതാനത്ത് കളിമറന്ന ലിയോണ്‍ താരങ്ങളുടെ സംഭാവനയിലൂടെയാണ് പിഎസ്ജി രണ്ട് ഗോളുകളും സ്വന്തമാക്കിയത്.എഡിസണ്‍ കവാനിയും നെയ്മറും എംബാപ്പയും ഡ്രാക്‌സലറും മുന്‍ നിരയില്‍ അണിനിരക്കുന്ന പിഎസ്ജിയെ ഒന്നാംപകുതിയില്‍ അനങ്ങാന്‍ വിടാതെ ലിയോണ്‍ തളച്ചിട്ടു. രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടതോടെ ഗോളിനായുള്ള കാത്തിരിപ്പ് നീണ്ടു. ഒടുവില്‍ 75ാം മിനിറ്റില്‍ ലിയോണ്‍ താരം മാഴ്‌സലോയുടെ സെല്‍ഫ് ഗോളില്‍ പിഎസ്ജി അക്കൗണ്ട് തുറന്നു. ലീഡ് നേടിയതോടെ കൂടുതല്‍ ഉണര്‍ന്നുകളിച്ച പിഎസ്ജിയ്ക്ക് 80ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി എഡിസണ്‍ കവാനി പാഴാക്കി. എന്നാല്‍ 86ാം മിനിറ്റില്‍ ലിയോണ്‍ താരങ്ങള്‍ക്ക് വീണ്ടും പിഴവു പറ്റി. എംബാപ്പയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും തൊട്ടുപിന്നാലെ പ്രതിരോധിക്കാനെത്തിയ ലിയോണ്‍ താരം ജെറീമി മോറലിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്കെത്തുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ രണ്ട് ഗോളിന്റെ ജയം സ്വന്തമാക്കിയ പിഎസ്ജി അഞ്ച് തുടര്‍ജയങ്ങളുമായി ഒന്നാംസ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss