|    Dec 17 Sun, 2017 1:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലിയു സിയോബോയുടെ ഭാര്യയുടെ സ്വതന്ത്ര്യം ചര്‍ച്ചയാവുന്നു

Published : 15th July 2017 | Posted By: fsq

 

ബെയ്ജിങ്: നൊേബല്‍ ജേതാവും ചൈനീസ് വിമതനുമായ ലിയു സിയോബോ തടവില്‍ നിന്നു കാന്‍സര്‍ രോഗത്തെ തുടര്‍ന്നു മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ വിധവ ലിയു സിയയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരും സിയോബോയുടെ കൂട്ടുകാരും ഇതിനായി ശക്തമായി രംഗത്തെത്തി. 2009 മുതല്‍ 11 വര്‍ഷത്തോളം ലിയു സിയോബോ ചൈനയുടെ തടവറയിലായിരുന്നു. “ചാര്‍ട്ടര്‍ 08’ എന്ന ജനാധിപത്യപ്രകടനപത്രിക ഇറക്കിയതുംസര്‍ക്കാര്‍ വിരുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്നതുമായിരുന്നു അദ്ദേഹത്തില്‍ ചുമത്തിയ കുറ്റം. സിയോബോയ്ക്ക് 2010ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ ലിയു സിയക്ക് മാസത്തില്‍ ഒരുതവണ ജയില്‍സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കി. സിയോബോയുടെ മരണാനന്തരം അദ്ദേഹത്തിന്റെ വിധവയ്ക്കും പ്രസ്ഥാനത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നു ലോകമെമ്പാടുമുളള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിധവ ലിയു സിയക്ക് വിദേശത്തേക്കു പോവാന്‍ അനുമതി നല്‍കണമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ആവശ്യം ചൈനയുടെ പ്രതിപക്ഷ രാഷ്ട്രങ്ങളുടേതാണ്- ചൈനീസ് അധികൃതര്‍ പ്രതികരിച്ചു. തായ്‌വാന്‍ പ്രസിഡന്റിന്റെ ലിയുവിനെ കുറിച്ചുള്ള പ്രസ്താവനയും ചൈന തള്ളിക്കളഞ്ഞു. തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ അപകടകാരിയാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനയില്‍ ജനാധിപത്യം കൊണ്ടുവരണമെന്നായിരുന്നു അവര്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss