|    Dec 17 Sun, 2017 9:49 am
Home   >  Todays Paper  >  page 11  >  

ലിയാം ഡൗസണ്‍ ഇംഗ്ലണ്ട് ടീമില്‍

Published : 1st December 2016 | Posted By: SMR

മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ലിയാം ഡൗസണേയും ഓപണിങ് ബാറ്റ്‌സ്മാന്‍ കേയ്റ്റന്‍ ജെന്നിങ്‌സിനേയും  ഉള്‍പ്പെടുത്തി.  അഞ്ച് മല്‍സരങ്ങളടങ്ങുന്ന പരമ്പരയില്‍ രണ്ട് മല്‍സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹസീബ് ഹമീദിന് കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാലാണ് ജെന്നിങ്‌സിന് അവസരം നല്‍കിയത്. സഫര്‍ അന്‍സാരിക്ക് പകരമാണ് ഓള്‍ റൗണ്ടര്‍ ലിയാം ഡൗസണ് അവസരം നല്‍കിയത്. നാലാം ടെസ്റ്റ് എട്ടിന് മുംബൈയിലാണ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss